കൊളച്ചേരി :- MYCC പന്ന്യങ്കണ്ടി ഒരുക്കിയ നാലാമത് പന്ന്യങ്കണ്ടി പ്രീമിയർ ലീഗ് KKCC പന്ന്യങ്കണ്ടി ചാമ്പ്യന്മാരായി. DMC കമ്പിലുമായി ഏറ്റുമുട്ടിയ ഫൈനൽ മത്സരത്തിൽ നിശ്ചിത സമയത്തും തുടർന്ന് പെനാൽറ്റിയിലും തുല്യത പാലിച്ചതിനാൽ നറുക്കെടുപ്പ് വഴിയാണ് ജേതാക്കളെ നിർണ്ണയിച്ചത്, ഫൈനൽ മത്സരത്തിൽ മുഖ്യാതിഥിയായി മുൻ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊടിപ്പോയിൽ മുസ്തഫ സാഹിബ്, ടൂർണമെന്റ് കമ്മറ്റിക്ക് വേണ്ടി റമീസ്. എ.പി, നസീബ്. Ptp, എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.
വിനേഴ്സിനുള്ള ട്രോഫിയും മെഡലുകളും കൊടിപ്പോയിൽ മുസ്തഫ സാഹിബും, വിന്നേഴ്സ് ക്യാഷ് പ്രൈസ് റഹീസ്. Kp നാലാംപീടികയും, റണ്ണേഴ്സിനുള്ള ട്രോഫി എക്സ്സൈസ് പ്രിവെന്റിങ് ഓഫീസർ രാജീവൻ കൊളച്ചെരിയും, റണ്ണേഴ്സ് ക്യാഷ് പ്രൈസ്സും മെഡലുകളും മുഹമ്മദ് കുഞ്ഞി. പി ഖത്തർ , ടൂർണമെന്റ് വ്യക്തിക്ത ട്രോഫികൾ അബ്ദു പന്ന്യങ്കണ്ടി, ജബ്ബാർ എം , നൗഫൽ. പി. പി , ഫാദിൽ, റിഷാൻ, ഷാനിബ്,ജാഫർ ptp, ഷാനിദ്,മുസ്തഫ എ.പി,നസീർ കെ.എം പി,ജംഷീർമാസ്റ്റർ അബ്ദു പി.എം എന്നിവരും വിതരണം ചെയ്തു.