മയ്യിൽ :- കാവിൻമൂല ചെറുപഴശ്ശി ശ്രീ പുതിയ ഭഗവതിക്കാവ് കളിയാട്ടം മാർച്ച് 1 മുതൽ 6 വരെ നടത്തും. മാർച്ച് 1 ന് വൈകീട്ട് 4 മണിക്ക് കലവറ നിറക്കൽ ഘോഷയാത്ര. 6 മണിക്ക് തോറ്റങ്ങൾ. 8 മണിക്ക് കാഴ്ചവരവ്. 10 മണിക്ക് വീരൻകാളി തെയ്യം.
മാർച്ച് 2 ന് പുലർച്ചെ 4 മണിക്ക് പുതിയ ഭഗവതി. 6 മണിക്ക് ഭദ്രകാളി. വൈകീട്ട് വീരൻ തോറ്റം. മാർച്ച് 3 ന് പുലർച്ചെ മുത്ത ഭഗവതി തെയ്യം. മാർച്ച് 4 ന് രാവിലെ തെയ്യം. വൈകീട്ട് 5 മണിക്ക് തെയ്യം. മാർച്ച് 5 ന് വൈകീട്ട് ആറിന് ഇളംകോലം. രാത്രി എട്ടിന് കാഴ്ചവരവ്. മാർച്ച് 6 ന് രാവിലെ മുതൽ കാരൻ ദേവം, നാഗകന്നി, വിഷ്ണുമൂർത്തി, പുലിയോരു കാളി, മരക്കലത്തിലമ്മ, മാപ്പിളപൊറാട്ട്.
മാർച്ച് അഞ്ചിനും ആറിനും അന്നദാനം ഉണ്ടായിരിക്കുന്നതാണ്.