കണ്ണാടിപ്പറമ്പ് ഉത്രവിളക്ക് മാർച്ച് 23 മുതൽ ; ചന്ത ലേലം ഫെബ്രുവരി 16 ന്



കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ മാർച്ച് 23 മുതൽ 31 വരെ നടത്തുന്ന ഉത്രവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് വിപുലമായ രീതിയിൽ ചന്ത നടത്തുന്നതിനുള്ള ചന്തലേലം ഫെബ്രുവരി 16 ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ക്ഷേത്രത്തിൽ വെച്ച് നടക്കും.

ഇതോടൊപ്പം ക്ഷേത്രം നടപ്പന്തലിന്റെ നിർമ്മാണ പ്രവർത്തിയുടെ ക്വട്ടേഷൻ നടപടികളും നടത്തുന്നതാണെന്ന് എക്സി: ഓഫീസർ എം.ടി രാംനാഥ് ഷെട്ടി അറിയിച്ചു.


Previous Post Next Post