പള്ളിപ്പറമ്പ്:- കോടിപ്പൊയിൽ ഇ അഹമദ് സ്മാരക സൗധം ഉദ്ഘാടനവും ശാഖ മുസ്ലിം ലീഗ് സമ്മേളനവും ഫെബ്രവരി 14 ബുധനാഴ്ച്ച.ഓഫീസ് ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5.30ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.
പൊതു സമ്മേളനത്തിൽ മുസ്തഫ കോടിപ്പോയിലിൻ്റെ അദ്ധ്യക്ഷതയിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സിദ്ധിഖലി രാങ്ങാട്ടൂർ മുഖ്യ പ്രഭാഷണം നടത്തും. അഡ്വ: വി പി അബ്ദുൽ റഷീദ്, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, മഹമൂദ് അള്ളാംകുളം, പി കെ സുബൈർ, ഒ പി ഇബ്രാഹിം മാസ്റ്റർ, പി സി നസീർ, ടി വി അസൈനാർ മാസ്റ്റർ, കെ പി ഹനീഫ, നൗഷാദ് പുതുക്കണ്ടം എന്നിവർ പ്രസംഗിക്കും. ടി വി അബ്ദുൽ ഗഫൂർ സ്വാഗതവും എം കെ ശിഹാബ് നന്ദിയും പറയും.കെ ടി സഹദുള്ള പുളിക്കൽ മമ്മൂട്ടിക്ക് നൽകി സപ്ലിമെൻ്റ് പ്രകാശനം ചെയ്യും.തുടർന്ന് മെഗാ ദഫ് പ്രദർശനവും, വട്ടപാട്ടും ഉണ്ടായിരിക്കും.