ഓൺലൈൻ തട്ടിപ്പ് ; മുന്നറിയിപ്പുമായി പോലീസ്


കണ്ണൂർ :- ഗൂഗിൾ സെർച്ച് വഴി ലഭിക്കുന്ന നമ്പറുകളുടെ ആധികാരികത ഉറപ്പുവരുത്താതെ വിളിക്കുകയോ അജ്‌ഞാത നമ്പറിൽ നിന്ന് ആവശ്യപ്പെടുന്നതു പ്രകാരം ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയോ ലിങ്കിൽ പ്രവേശിച്ച് അക്കൗണ്ട് വിവരങ്ങളോ മറ്റു വ്യക്‌തിഗത വിവരങ്ങളോ രേഖപ്പെടുത്തരുതെന്നു പൊലീസ് അറിയിച്ചു.

ഇത്തരം ഓൺലൈൻ തട്ടിപ്പിൽ ഇരയായാൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930ൽ വിളിച്ചു പരാതി രെജിസ്‌റ്റർ ചെയ്യാം. അല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ സൈബർ ക്രൈം റിപ്പോർട്ട് ചെയ്യാനുള്ള http:// www.cybercrime.gov.in m പോർട്ടലിലൂടെയോ പരാതി രെജിസ്‌റ്റർ ചെയ്യാം.

Previous Post Next Post