മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ വർധന. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട ജനുവരിയിലെ കണക്ക് പ്രകാരം 41,609 പേരാണു കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്‌തത്. ആകെ 1,11,472 പേരാണു ജനുവരിയിൽ കണ്ണൂർ വഴി കടന്നു പോയത്. നവംബറിൽ 32,931 പേരാണു കണ്ണൂർ വഴി ആഭ്യന്തര യാത്ര നടത്തിയത്.
എയർ ഇന്ത്യ, എക്സ‌്‌പ്രസ് തിരുവനന്തപുരം, ബെംഗളൂരു സർവീസും ഇൻഡിഗോ മുംബൈ സെക്‌ടറിലെ സർവീസും പുനരാരംഭിച്ചതും യാത്രക്കാരുടെ എണ്ണം കൂടുന്നതിനു സഹായകരമായി. സമ്മർ ഷെഡ്യൂളിൽ വിവിധ സർവീസുകൾ കുറയുന്നതു യാത്രക്കാരുടെ എണ്ണത്തെ ബാധിക്കാൻ സാധ്യതയുണ്ട്.