ചേലേരി :- റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി പ്രതിരോധ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി ഡൽഹിയിൽ സംഘടിപ്പിച്ച ബ്രാസ് ബാൻഡ് ഇനത്തിൽ കിരീടം നേടിയ കണ്ണൂർ സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻ്ററി സ്കൂൾ ടീം അംഗം ചേലേരിയിലെ ശ്രീപാർവ്വതിക്ക് സി പി.ഐ.എം തെക്കേക്കര ബ്രാഞ്ച് ഉപഹാരം നൽകി.
സിപിഐഎം ചേലേരി ലോക്കൽ കമ്മിറ്റി മെമ്പറും ബ്രാഞ്ച് സെക്രട്ടറിയും കൊളച്ചേരി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെമ്പറുമായ ഇ.കെ അജിത ഉപഹാരം കൈമാറി. ബ്രാഞ്ച് മെമ്പർമാരായ പി.രഘുനാഥൻ, കൊമ്പൻ ചന്ദ്രൻ, സുമിത്ര, കെ.നിഷ, അനില എന്നിവർ പങ്കെടുത്തു.