നിക്ഷേപ സമാഹരണ യജ്ഞം; വനിത സംഘങ്ങളിൽ ചേലേരി വനിത സഹകരണ സംഘത്തിന് ഒന്നാം സ്ഥാനം


ചേലേരി :-
സംസ്ഥാനത്തെ സഹകരണ മേഖലയിൽ നടന്ന 44ാമത് സഹകരണ  നിക്ഷേപ സമാഹരണ യജ്ഞത്തിൽ തളിപ്പറമ്പ് സർക്കിളിൽ വനിത സംഘങ്ങളിൽ ചേലേരി വനിത സഹകരണ സംഘം ഒന്നാം സ്ഥാനത്തെത്തി.

1.29 കോടി രൂപ സമാഹരിച്ചാണ് ചേലേരി വനിത സഹകരണ സംഘം ഒന്നാം സ്ഥാനത്തെത്തിയത്.വനിത സംഘങ്ങളിൽ 1.06 കോടി സമാഹരിച്ച് നടുവിൽ വില്ലേജ് വനിതയും 0.74 കോടി സമാഹരിച്ച് കൊളച്ചേരി ഗ്രാമീണ വനിതയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങക്ക് അർഹമായി. 2024 ജനുവരി 10 മുതൽ ഫെബ്രുവരി 10 വരെയായിരുന്നു നിക്ഷേപ സമാഹരണ യജ്ഞം.

നിക്ഷേപ സമാഹരണം വിജയിപ്പിക്കുന്നതിന് പരിശ്രമിച്ച എല്ലാ സംഘം  ജീവനക്കാർക്കും നിക്ഷേപ സമാഹകരണ യജ്ഞത്തിൽ സഹകരിച്ച നിക്ഷേപകർക്കും  മാന്യ ഇടപാട്കാർക്കും ചേലേരി വനിത സഹകരണ സംഘം ഭരണസമിതി പ്രസിഡൻറ് സി ഒ ശ്യാമള ടീച്ചർ, സംഘം സെക്രട്ടറി വി വി കമലാക്ഷി  എന്നിവർ നന്ദി അറിയിച്ചു.

 നിക്ഷേ സമാഹരണ യജ്ഞത്തിൽ 140.21 കോടി രൂപയുടെ അറ്റ വർദ്ധനവാണ് തളിപ്പറമ്പ് സർക്കിളിന് മൊത്തം സമാഹരിച്ചത്. ഓരോ സർക്കിളിനും നൽകിയ ടാർഗറ്റിന്റെ ശതമാന കണക്കിൽ ജില്ലയിൽ തളിപ്പറമ്പ് സർക്കിളിന് ഒന്നാം സ്ഥാനത്ത് എത്തുവാൻ സാധിച്ചു.

തളിപ്പറന് സർക്കിളിൽ PACS വിഭാഗത്തിൽ മുല്ലക്കൊടി റൂറൽ ബാങ്ക് 21.17 കോടി സമാഹാരിച്ച്  ഒന്നാസ്ഥാനത്തും മയ്യിൽ ബാങ്ക് 16.44 കോടി സമാഹാരിച്ച് രണ്ടാം സ്ഥാനത്തും കുറ്റ്യാട്ടൂർ പഞ്ചായത്ത്‌ ബാങ്ക് 15.26കോടി രൂപ സമാഹാരിച്ച് മൂന്നാം സ്ഥാനത്തിനും അർഹമായിട്ടുണ്ട്.

പലവക സംഘങ്ങളിൽ 1.53 കോടി സമാഹരിച്ച് തളിപ്പറമ്പ് റൂറൽ സഹകരണ സംഘം ഒന്നാം സ്ഥാനത്തിനും 1.14 കോടി സമാഹരിച്ച് കണ്ണൂർ ജില്ല കോൺട്രാക്ടേർസ് സഹകരണ സംഘവും 1.06 കോടി രൂപ സമാഹരിച്ച് തളിപ്പറമ്പ് ഗവണ്മെന്റ് എംപ്ലോയീസ് സഹകരണ സംഘവും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തിന് അർഹമായി.

Previous Post Next Post