മാണിയൂർ :- മാണിയൂർ സെൻട്രൽ എ.എൽ.പി സ്കൂളിൽ ശാസ്ത്ര ക്ലബ്ബിൻ്റെ ഭാഗമായി സയൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു. എള്ളരിഞ്ഞി എ.എൽ.പി സ്കൂൾ അധ്യാപകൻ എം.സി ശ്രീജിത്ത് ക്ലാസ്സ് കൈകാര്യം ചെയ്തു. സ്റ്റാഫ് സെക്രട്ടറി എം.അഷ്റഫ് അധ്യക്ഷത വഹിച്ചു.
ശാസ്ത്ര പരീക്ഷണങ്ങൾ, ക്വിസ് എന്നിവ നടത്തി. ഹെഡ്മിഡ്‌ട്രസ് കെ.സി ഷംന സ്വാഗതവും കെ.പി റജിൻ നന്ദിയും പറഞ്ഞു.