മുണ്ടേരി :- ഏച്ചൂർ കോട്ടം ശിവക്ഷേത്രത്തിൽ ഫെബ്രുവരി 13 മുതൽ 21 വരെ നടക്കുന്ന ഊട്ട് മഹോത്സവത്തിലെ പ്രധാന ചടങ്ങായ നെയ്യമൃത് സമർപ്പണത്തിനായി നെയ്യമൃത് സംഘം ക്ഷേത്രത്തിലെത്തി വ്രതം കുറിച്ചു.
മുണ്ടേരി, ഏച്ചൂർ, കൊളച്ചേരി, വാരം, എളയാവൂർ, ചേലോറ, എന്നിവിടങ്ങളിലായി ആറ് മഠങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ഫെബ്രുവരി 13ന് നെയ്യമൃത് വ്രതക്കാർ മഠങ്ങളിൽ പ്രവേശിക്കും. ഫെബ്രുവരി 19ന് തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെ വ്രതക്കാർ ക്ഷേത്രത്തിലെത്തി ഏച്ചൂരപ്പന് നെയ്യമൃത് സമർപ്പിക്കും. തുടർന്ന് രാത്രി 7.30ന് ക്ഷേത്രം തന്ത്രി തെക്കേ കോറമംഗലം ദാമോദരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഏച്ചൂരപ്പന് നെയ്യഭിഷേകം നടത്തും.