മൊളച്ചൻ ബാബു ചികിത്സാ ധനസഹായ കമ്മിറ്റി


നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്തിലെ വാർഡ് XI- ലെ മൊളച്ചൻ ബാബു (S/o. മൊളച്ചൻ കൃഷ്ണൻ, മൊളച്ചൻ ഹൗസ്, കണ്ണാടിപ്പറമ്പ് പി.ഒ) എന്നയാൾ ജനുവരി 31 മുതൽ മാരകമായ അസുഖം ബാധിച്ച് കണ്ണൂർ ശ്രീചന്ദ് ഹോസ്‌പിറ്റ ലിൽ ഐ.സി യുണിറ്റിൽ ചികിത്സയിലാണ്. തലച്ചോറിലെ മാരകമായ രക്ത സ്രാവവും അനുബന്ധരോഗങ്ങളും കാരണം ഒരു വശം തളർന്ന് മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. മാസങ്ങളോളം നീണ്ടുനിൽക്കുന്ന ആശുപത്രി ചികിത്സയും പിന്നീട് തുടർ ചികിത്സയും നടത്തിയെങ്കിൽ മാത്രമെ സാധാരണ ജീവിതത്തിലേക്ക് ബാബുവിന് തിരിച്ച് വരാൻ സാധിക്കുകയുള്ളൂ.

ഏകദേശം 50 ലക്ഷം രൂപയെങ്കിലും ചികിത്സാചെലവിനായി വേണ്ടിവരുമെന്ന് ഡോക്‌ടർമാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. നിർദ്ദനനായ കുടുംബത്തിലെ അംഗമായ ബാബുവിന് ഭീമമായ ആശുപത്രിചിലവ് താങ്ങാവുന്നതിലുമപ്പുറമാണ്. ഭാര്യയും വിദ്യാർത്ഥികളായ രണ്ട് മക്കളും മാത്രമെ ആശ്രയത്തിനായുള്ളൂ. 

കണ്ണാടിപ്പറമ്പ് സർവീസ് കോ-ഓപ്പ്  ബാങ്ക് Ltd.

A/c. No : KEDN011970011116

 IFSC CODE: ICIC0000104

G Pay 9995312970

Previous Post Next Post