LDF തളിപ്പറമ്പ് മണ്ഡലം കമ്മറ്റി അംഗം കെ.ചന്ദ്രൻ , എം.വി സുശീല ,കെ.പ്രിയേഷ് കുമാർ, LDF വേശാല ലോക്കൽ അംഗങ്ങളായ കെ.നാണു, കെ.രാമചന്ദ്രൻ ,എ.കൃഷ്ണൻ, കെ.സി രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. സമാപന യോഗത്തിൽ കെ.ചന്ദ്രൻ സംസാരിച്ചു. LDF ലോക്കൽ ചെയർമാൻ കെ.സി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കൺവീനർ കെ.പ്രിയേഷ്കുമാർ സ്വാഗതം പറഞ്ഞു.
LDF വേശാല ലോക്കൽ തെരഞ്ഞെടുപ്പ് വിളംബര ജാഥ സംഘടിപ്പിച്ചു
ചട്ടുകപ്പാറ :- കണ്ണൂർ പാർലമെൻ്റ് നിയോജക മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന LDF സ്ഥാനാർത്ഥി എം.വി ജയരാജൻ്റെ സ്ഥാനാർത്ഥിത്വം വിളംബരം ചെയ്തു കൊണ്ട് LDF വേശാല ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. ചട്ടുകപ്പാറയിൽ നിന്ന് ആരംഭിച്ച ജാഥ വില്ലേജ് മുക്കിൽ സമാപിച്ചു.