ബെംഗളൂരു : ബെംഗളൂരുവിൽ ജലക്ഷാമം അതിരൂക്ഷമായ സാഹചര്യത്തിൽ കുടി വെള്ളംകൊണ്ട് കാർ കഴുകുന്നതിനും ചെടിനനയ്ക്കുന്നതിനും 5000 രൂപ പിഴയീടാക്കാൻ കർണാടക സർക്കാർ.
കെട്ടിടനിർമാണ പ്രവർത്തനങ്ങൾക്ക് കുടിവെള്ളം ഉപയോഗിക്കുന്നതിനും മാളുകളിലും പൊതുസ്ഥലങ്ങളിലും ജലധാരകൾ പ്രവർത്തിപ്പിക്കുന്നതിനും വിലക്കുണ്ട്. ആദ്യഘട്ടത്തിൽ 5,000 രൂ പയാണ് പിഴയെങ്കിലും ആവർത്തിച്ചാൽ പിഴത്തുകയിൽ 500 രൂപ കൂടി ഈടാക്കും.