പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് thattipp; യുവാവിന് നഷ്ടമായത് 89.5 ലക്ഷം


കണ്ണൂർ :- പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് യുവാവിൽനിന്ന് 89,54,000 രൂപ തട്ടിയെടുത്തതായി പരാതി. പാർട്ട് ടൈം ജോലിയിൽ കൂടുതൽ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് വിവിധ ഘട്ടങ്ങളിലായി പണം നിക്ഷേപിച്ചത്. ടെലിഗ്രാമിൽ ലഭിച്ച സന്ദേശത്തിനനുസരിച്ച് യുവാവ് നിക്ഷേപിക്കുകയും ചെയ്തു. തുടക്കത്തിൽ കൃത്യമായി ലാഭവിഹിതം നൽകിയാണ് തട്ടിപ്പ് സംഘം വിശ്വാസം നേടിയെടുത്തത്.

പിന്നീട് കൂടുതൽ തുക നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ലാഭവിഹിതം ഓൺലൈനായി യുവാവിന് കാണിച്ചു കൊടുത്തിരുന്നെങ്കിലും പിൻവലിക്കാൻ കഴിഞ്ഞില്ല. യുവാവ് ആവശ്യം ഉന്നയിച്ചപ്പോൾ ജി.എസ്.ടി അടക്കാൻ നിർദേശിച്ചു. നികുതി തുകയും നൽകിയതോടെ ബന്ധപ്പെടാൻ സാധിക്കാത്തവിധം തട്ടിപ്പുകാർ മുങ്ങുകയായിരുന്നുവെന്ന് സൈബർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Previous Post Next Post