വേനൽ മഴ പെയ്താലും ചൂട് കുറയില്ല ; ഏപ്രിൽ അവസാനം വരെ ചൂട് തുടരും


തിരുവനന്തപുരം :- സംസ്‌ഥാനത്തെ കനത്ത് ചൂട് ഏപ്രിൽ അവസാനം വരെ തുടരുമെന്ന് കാലാവസ്‌ഥാ പ്രവചനം. താപനില ഉയരാൻ കാരണമായ എൽനിനോ പ്രതിഭാസം ഏപ്രിൽ അവസാനത്തോടെ ശക്തി കുറഞ്ഞേക്കുമെന്നാണ് റിപ്പോർട്ട്. മേയ് മുതൽ ശരാശരി മഴ ലഭിക്കും. എൽനിനോയുടെ ശക്തി കുറഞ്ഞാൽ കാലവർഷം മെച്ചപ്പെടാനുള്ള സാധ്യതയുണ്ടെന്നു കാലാവസ്ഥാ വിദഗ്ധർ പറയുന്നു. ഏപ്രിൽ അവസാനം വരെ ചെറിയ വേനൽ മഴ ലഭിക്കുമെങ്കിലും ചൂട് കുറയില്ല.

കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഈ ജില്ലകളിൽ കൂടിയേക്കും. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്നു മീൻപിടിത്തത്തിനു തടസ്സമില്ല. മധ്യ-തെക്കൻ ജില്ലകളിൽ ഇന്ന് ഉച്ചയ്ക്കു ശേഷം ഒറ്റപ്പെട്ട ഇടങ്ങളിൽ ചെറിയ മഴയ്ക്കു സാധ്യതയുണ്ട്.

Previous Post Next Post