സാമ്പത്തിക വർഷാവസാനം ; ബില്ലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി


തിരുവനന്തപുരം :- സാമ്പത്തിക വർഷം അവസാനിക്കുന്ന ഈ മാസം കൂട്ടത്തോടെ എത്തുന്ന ബില്ലുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. വകുപ്പു മേധാവികളും ഡ്രോയിങ് ആൻഡ് ഡിസ്‌ബേഴ്‌സിങ് ഓഫിസർമാരും (ഡിഡിഒ) ട്രഷറിയിലേക്കുള്ള ബില്ലുകളും ചെക്കുകളും മാർച്ച്‌ 25 ന് വൈകിട്ട് 5നു മുൻപ് സമർപ്പിക്കണം. ഇതു കഴിഞ്ഞു ലഭിക്കുന്ന ബില്ലുകൾ സ്വീകരിക്കില്ല. എന്നാൽ ചെലാൻ അടവുകൾ ഈ മാസം 30 വരെ സ്വീകരിക്കും.

പദ്ധതികൾക്ക് ബജറ്റ് വിഹിതം അനുവദിച്ച കത്തിന്റെ പകർപ്പ് ഇന്നു വൈകിട്ട് 5ന് മുൻപ് ട്രഷറിയിൽ ഹാജരാക്കണം. വകുപ്പുകളുടെയും സ്വയംഭരണ സ്‌ഥാപനങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നാളെ മുതൽ ലഭിക്കുന്ന പദ്ധതി ബില്ലുകൾ ട്രഷറി ക്യൂ സംവിധാനത്തിലേക്കു മാറ്റും. ബില്ലുകൾ സമർപ്പിച്ച ദിവസവും സമയവും അനുസരിച്ച് ടോക്കൺ ലഭ്യമാക്കും

ഈ മുൻഗണന നോക്കിയയിരിക്കും ബില്ലുകൾ പാസാക്കുക. ഈ മാസം പാസാക്കാൻ കഴിയാത്ത ബില്ലുകൾ അടുത്ത വർഷത്തെ ചെലവിലേക്കു മാറ്റുകയും അടുത്ത മാസം മുൻഗണനാ ക്രമം പാലിച്ചു പാസാക്കുകയും ചെയ്യും. ചെക്കുകളും ഇതേക്രമം അനുസരിച്ചായിരിക്കും മാറ്റി പണം നൽകുക. ബജറ്റിൽ അനുവദിച്ച പണം പാഴാകാതിരിക്കാനാണു സാമ്പത്തിക വർഷാവസാനം ബില്ലുകൾ കൂട്ടത്തോടെ എത്തുന്നത്.

Previous Post Next Post