കണ്ണൂർ :- സംസ്‌ഥാനത്തെ ജയിൽ ജീവനക്കാരുടെ കായിക മേളയിൽ തിരുവനന്തപുരം മേഖല 321 പോയിൻ്റ് നേടി ചാമ്പ്യന്മാരായി. കണ്ണൂർ മേഖല 274 പോയിന്റുമായി റണ്ണേഴ്‌സ് അപ് ആയി. തൃശ്ശൂർ മേഖല 118 പോയിന്റ് നേടി മൂന്നാം സ്‌ഥാനത്തെത്തി. ആദ്യമായാണ് സംസ്‌ഥാനത്ത് ജയിൽ ജീവനക്കാർക്ക് കായികമേള സംഘടിപ്പിച്ചത്. ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായ സമ്മാനം വിതരണം ചെയ്തു. ഉത്തരമേഖലാ ഡിഐജി ബി.സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.
വ്യക്‌തിഗത ചാംപ്യന്മാർ : 40 വയസിനു മുകളിൽ ബോബി വർഗീസ് (തൃശ്ശൂർ), രതി കൈപ്പച്ചേരി (തിരുവനന്തപുരം), 40 വയസിനു താഴെ ജാഫർ (കണ്ണൂർ), മൃദുല (കണ്ണൂർ), അർച്ചന (തിരുവനന്തപുരം).
കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ഡോ. പി.വിജയൻ, ബാങ്ക് ഓഫ് ബറോഡ കോഴിക്കോട് റീജൻ മാനേജർ പി.കണ്ണൻ, ചീമേനി ഓപ്പൺ ജയിൽ സൂപ്രണ്ട് ആർ.സാജൻ, തവന്നൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് വി.ജയകുമാർ, വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് എസ്.സജീവ്, റീജൻ വെൽഫെയർ ഓഫിസർ ശിവപ്രസാദ് എന്നിവർ സംസാരിച്ചു.