കണ്ണൂർ :-തീവണ്ടികൾക്ക് വേഗം കൂട്ടാൻ പാളത്തിനൊപ്പം പാലത്തിലും ബലം കൂട്ടുന്നു. പാലങ്ങളിൽ പാളം ഘടിപ്പിക്കാൻ ചാനൽ സ്ലീപ്പറിനുപകരം എച്ച്. ബീം സ്ലീപ്പർ ഉപയോഗിക്കും. കൂടുതൽ ഉറപ്പും സുരക്ഷതത്വവുമാണ് മേന്മ.
നേത്രാവതി പാലത്തിലും കോഴിക്കോട് സെക്‌ഷനിലും സ്ഥാപിച്ചു തുടങ്ങി. നട്ടും ബോൾട്ടും ഉപയോഗിച്ച് ഘടിപ്പിക്കുന്ന സ്ലീപ്പറിനുപകരം ഇതിൽ ക്ലിപ്പ് സംവിധാനമാണ് ഉപയോഗിക്കുന്നത്. വേഗത്തിൽ അഴിക്കാം, അറ്റകുറ്റപ്പണി നടത്താം. പാലത്തിന് കരുത്തും കൂടും.