മയ്യിൽ :- മയ്യിൽ പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി റഷീദ് കവ്വായി ഉദ്ഘാടനം ചെയ്തു. മയ്യിൽ പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ അഹമ്മദ് തെർളായി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി ശശിധരൻ, ഡിസിസി ജനറൽ സെക്രട്ടറി കെ.സി ഗണേശൻ, തളിപ്പറമ്പ് നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ടി.വി അസൈനാർ മാസ്റ്റർ, ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി ഷംസീർ മയ്യിൽ, കെ എസ് എസ് സി എ ജില്ലാ സെക്രട്ടറി കെ.സി രാജൻ മാസ്റ്റർ, മയ്യിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.കെ കുഞ്ഞഹമ്മദ് കുട്ടി, ലോയേഴ്‌സ് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ.വി മനോജ്, തുടങ്ങിയവർ സംസാരിച്ചു. സി എച്ച് മൊയ്തീൻകുട്ടി സ്വാഗതവും ജുബൈർ മാസ്റ്റർ കോർളായി നന്ദിയും പറഞ്ഞു.
അഹമ്മദ് തെർളായി ചെയർമാനും, സി എച്ച് മൊയ്തീൻകുട്ടി ജനറൽ കൺവീനറും, ബാലകൃഷ്ണൻ മാസ്റ്റർ ട്രഷററും, യുഡിഎഫിന്റെ മുതിർന്ന നേതാക്കൾ രക്ഷാധികാരികളുമായി 51 അംഗ കമ്മിറ്റി രൂപീകരിച്ചു.