റബ്ബറിന് അന്താരാഷ്ട്ര വിപണിയിൽ വിലയിടിഞ്ഞു


കോട്ടയം :- വലിയൊരു കുതിപ്പിനു ശേഷം റബ്ബർ വിലയിൽ അന്താരാഷ്ട്രവിപണിയിൽ നേരിയ ഇടിവ്. തിരിച്ചടി താത്കാലികമാണെന്നും വിലയിൽ പ്രതീക്ഷവെക്കാ മെന്നും വ്യാപാരികളും ഉത്പാദകസംഘങ്ങളും വിലയിരുത്തുന്നു. പോയവാരം അന്താരാഷ്ട്ര വില ആർ.എസ്.എസ്. നാലിന് 222 രൂപയിലെത്തിയിരുന്നു. തിങ്കളാഴ്ച വില 210-ലേക്കാണ് വീണത്. 

പക്ഷേ, പ്രാദേശികവിപണിയിൽ നേരിയ തിരുത്തലിനുശേഷം വില മെല്ലെ തിരിച്ചുവന്നു. വെള്ളിയാഴ്ച ആർ.എസ്.എസ് നാലിന് 179 രൂപയായിരുന്നു വ്യാപാരിവില. ബുധനാഴ്ച 181 രൂപയും വ്യാഴാഴ്ച 180 രൂപയുമായിരുന്നു. വെള്ളിയാഴ്ച വ്യാപാരിവില 182 രൂപയാണ്.

Previous Post Next Post