സ്കൂൾ അധ്യയനവർഷം അവസാനിക്കുന്നു ; അധ്യാപക തസ്തികകളിൽ തീരുമാനമായില്ല


തിരുവനന്തപുരം :- സ്കൂൾ അധ്യയനവർഷം ഈയാഴ്ച അവസാനിക്കുമ്പോഴും അധ്യാപക തസ്തിക നിർണയത്തിൽ തീരുമാനമെടുക്കാതെ സർക്കാർ. താഴെത്തട്ടിലുള്ള പരിശോധന പൂർത്തിയാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് റിപ്പോർട്ട് തയ്യാറാക്കിയിട്ട് മൂന്നുമാസമായി. അതനുസരിച്ച്, ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലായി 1,75,220 തസ്തികകൾ അംഗീകരിച്ചു നൽകണം. ഇതുവരെ സർക്കാർ അനങ്ങിയിട്ടില്ല.

റിപ്പോർട്ടനുസരിച്ച്, ഈ അധ്യയനവർഷം 3764 തസ്തികകൾ ഇല്ലാതാവും. പുതുതായി 2325 തസ്തികകളേ സൃഷ്ടിക്കേണ്ടതുള്ളൂ. 1439 തസ്തികകളുടെ വ്യത്യാസം. മാർച്ച് 31 കഴിഞ്ഞാൽ ഈ തസ്തികകൾക്ക് സാധുതയുമില്ല.

Previous Post Next Post