മയ്യിൽ :- കയരളം നോർത്ത് എ.എൽ.പി സ്കൂളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഒറപ്പടി മഹല്ല് ഖത്തീബ് സകരിയ്യ അമാനി ആയിപ്പുഴ ഉദ്ഘാടനം ചെയ്തു. പി.ടി.എ-മദർ പി.ടി.എ എന്നിവയുടെ നേതൃത്വത്തിൽ ഇഫ്താർ വിഭവങ്ങളൊരുക്കി.
മയ്യിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.രവി മാസ്റ്റർ, മയ്യിൽ എസ്.ഐ പ്രദീഷ് കുമാർ, യുവജന ഗ്രന്ഥാലയം പ്രസിഡന്റ് കെ.പി കുഞ്ഞികൃഷ്ണൻ, ഡി.സി.സി അംഗം കെ.സി ഗണേശൻ, മയ്യിൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി മോഹനൻ, റെഡ് സ്റ്റാർ സ്പോർട്സ് ക്ലബ് സെക്രട്ടറി കെ.സന്തോഷ്, റിട്ട. ഹോണററി ക്യാപ്റ്റൻ കെ.ഒ ഭാസ്കരൻ നമ്പ്യാർ, സി.പി.ഐ(എം) ഒറപ്പടി ബ്രാഞ്ച് സെക്രട്ടറി കെ.ശശിധരൻ, വോളിബോൾ അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി കൺവീനർ സി.ഇ വിജേഷ്, ഒറപ്പടി മഹല്ല് കമ്മിറ്റി സെക്രട്ടറി ഷംസുദ്ദീൻ,സ്കൂൾ വികസനസമിതി അംഗം സി.പി പുരുഷോത്തമൻ, വി.സി ഗോവിന്ദൻ, പ്രധാനധ്യാപിക എം.ഗീത ടീച്ചർ, പി.ടി.എ പ്രസിഡന്റ് ടി.പി പ്രശാന്ത് എന്നിവർ സംസാരിച്ചു.