രണ്ടാഴ്ച മുൻപ് താർ ചെയ്ത റോഡ് വാഹനം കയറി പൊളിഞ്ഞ നിലയിൽ


കൊളച്ചേരി :- രണ്ടാഴ്ച മുൻപ് താറിങ് നടത്തിയ  കൊളച്ചേരി പഞ്ചായത്തിലെ ആറാം വാർഡിൽ മുരിക്കൻകുന്ന് രവീന്ദ്രൻപീടിക റോഡ് പൊട്ടിപ്പൊളിഞ്ഞു. കഴിഞ്ഞ ദിവസം നെല്ല് കൊയ്യുന്ന വാഹനം കൊണ്ടുപോയതാണ് റോഡ് വീണ്ടും ശോചനീയമാകാൻ കാരണമായത്.

ടാർ ചെയ്തു രണ്ടാഴ്ച കഴിയുമ്പോളേക്കും റോഡ് വീണ്ടും പഴയ അവസ്ഥയിലേക്ക് എത്തുകയാണ്. ഇങ്ങനെ വലിയ വാഹനം റോഡിലൂടെ കൊണ്ടുപോയി റോഡ് ശോചനീയമാക്കിയവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പഞ്ചായത്ത്‌ അധികൃതർ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

മൂന്നു വർഷത്തിലധികമായി ഈ റോഡ് പൊട്ടിപ്പൊളിഞ്ഞ് വാഹനങ്ങൾക്ക് പോകാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. ഇതുവഴി യാത്രചെയ്യാൻ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. റോഡ് താർ ചെയ്യാൻ വൈകിയതിൽ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് പഞ്ചായത്ത്‌ താറിങ്ങിനുള്ള ഫണ്ട്‌ അനുവദിച്ചത്. 



Previous Post Next Post