കമ്പിൽ :- സംഘമിത്ര വായനശാല & ഗ്രന്ഥാലയം വിനോദ വിജ്ഞാന സദസ് സംഘടിപ്പിച്ചു. എഴുത്തുകാരി ശൈലജ തമ്പാൻ പ്രഭാഷണം നടത്തി. എ.ഒ പവിത്രൻ അധ്യക്ഷത വഹിച്ചു.
മിസ്റ്റർ കേരള സംസ്ഥാന തല മത്സരത്തിൽ 85 കിലോ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ ഹൃത്വിക്ക് ഹരിദാസിന് അനുമോദനം നൽകി. ചടങ്ങിൽ എം.പി രാജീവൻ സ്വാഗതവും പി. സന്തോഷ് നന്ദിയും പറഞ്ഞു.