മാതമംഗലം :- കുറ്റൂർ സൺറൈസ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ 'സൺറൈസ് ഫെസ്റ്റി'ന് ഇന്ന് പ്രൗഢോജ്ജ്വലമായ തുടക്കം കുറിക്കും. വിദ്യാഭ്യാസ - സാമൂഹിക - സാംസ്കാരിക - രാഷ്ട്രീയ രംഗത്തെ പ്രമുഖർ അണിനിരക്കുന്ന പരിപാടി കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ.വിജയൻ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത നടിയും ബിഗ്ബോസ് ഫെയിമുമായ ഋതു മന്ത്ര മുഖ്യാതിഥിയാകും.
തുടർന്ന് വിദ്യാർഥികളുടെ കൾച്ചറൽ ഫെസ്റ്റ്, വരുൺ വിശ്വനാഥ്, അശ്വത പി എന്നിവർ നയിക്കുന്ന മ്യൂസിക് നൈറ്റ്, റിപ്പബ്ലിക്ദിന ക്വിസ്സ് വിജയികൾക്കുള്ള അവാർഡ് വിതരണം എന്നിവ നടക്കും.