പെരുമാച്ചേരി :- പെരുമാച്ചേരി എ.യു.പി സ്കൂൾ 122-ാം വാർഷികാഘോഷം 'സ്വരലയം' ഇന്ന് മാർച്ച് 7 വ്യാഴാഴ്ച നടക്കും. വൈകുന്നേരം 5 മണി മുതൽ അംഗൻവാടി, പ്രീപ്രൈമറി കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. വൈകുന്നേരം 6.30ന് വാർഡ് മെമ്പർ സി.കെ പ്രീതയുടെ അധ്യക്ഷതയിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് സൗത്ത് AEO ജാൻസി ജോൺ വാങ്മയം പ്രതിഭ നിർണയ പരീക്ഷ വിജയികൾക്കുള്ള ഉപഹാര വിതരണം നിർവഹിക്കും. കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.സജിമ എന്റോവ്മെന്റ് വിതരണം ചെയ്യും.
തുടർന്ന് സ്കൂളിൽ കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, നാടകങ്ങൾ, സംഗീതശില്പം, അമ്മമാർ അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ എന്നിവ അരങ്ങേറും.