നാറാത്ത് ഗ്രാമപഞ്ചായത്ത് മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തു


നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മെൻസ്ട്രുവൽ കപ്പ് വിതണോദ്ഘാടനം നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ നിർവഹിച്ചു.

വൈസ് പ്രസിഡണ്ട് കെ.ശ്യാമള, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കാണി ചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ വി.ഗിരിജ, മെഡിക്കൽ ഓഫിസർ അനുശ്രീ, സെക്രട്ടറി രാഹുൽ രാമചന്ദ്രൻ, ഐ സി ഡി എസ് സൂപ്പർ വൈസർ റസീല കെ.എൻ, ഹെൽത്ത് ഇൻസ്പെക്ടർ വത്സല തുടങ്ങിയവർ സംബന്ധിച്ചു.

200 വനിതകൾക്കാണ് മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തത്.

Previous Post Next Post