പള്ളിപ്പറമ്പ് :- മുസ്‌ലിം ലീഗ് കോടിപ്പോയിൽ ശാഖയുടെ ആഭിമുഖ്യത്തിൽ ശിഹാബ് തങ്ങൾ അനുസ്മരണവും സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ മുസ്‌തഫ സാഹിബ് ഉദ്ഘാടനം ചെയ്തു. ശാഖ വർക്കിങ് പ്രസിഡന്റ് എം.വി മുസ്തഫ സാഹിബ് അധ്യക്ഷത വഹിച്ചു, അബ്ദുൽ ജലീൽ ദാരിമി ഉസ്താദ് പ്രാർത്ഥന നടത്തി. കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സയ്യിദ് അറ്റകോയ തങ്ങൾ ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി.
ജില്ലാ പ്രവർത്തക സമിതി അംഗം ഹംസ മൗലവി, അഹ്‌മദ് മൗലവി, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മയ്യിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.കുഞ്ഞഹമ്മദ് കുട്ടി സാഹിബ് ആശംസയർപ്പിച്ച് സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാല സുബ്രഹ്മണ്യൻ, പഞ്ചായത്ത് മെമ്പർ അഷ്‌റഫ്, പഞ്ചായത്ത് യൂത്ത് ലീഗ് നേതാക്കളായ, മൻസൂർ പാമ്പുരുത്തി, ജാബർ പാട്ടയം, അനീസ് പാമ്പുരുത്തി, അബ്ദു പി.പി, അബ്ദുറഹ്മാൻ ഹാജി എം.കെ, ലത്തീഫ് ടി.വി, പരീദ് പി.വി, അബ്ദുറഹ്മാൻ, യഹ്‌യ സി.കെ, ഹംസ.കെ, മുസ്തഫ ടി.വി, മുജീബ് ടി.വി, സുബൈർ.കെ, കാദർ മാഷ്, അബ്ദുൽ കാദർ ഹാജി, ഹാശിം എളമ്പയിൽ, ഹകീം.കെ, ഷംസീർ എം.വി, ഇല്യാസ്, സമീർ,അസ്ഹറുദ്ദീൻ, താജു.കെ, ഹസ്സൈനാർ, ശരീഫ്, കാദർ, നദീർ, അൻസാബ്, നിഹാൽ, ഷഫീക്, മറ്റു മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് പ്രവർത്തകരും പങ്കെടുത്തു.