സ്കൂൾ യൂണിഫോം നെയ്ത്തുകൂലി വിതരണം ചെയ്യും


തിരുവനന്തപുരം :- സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിയുടെ നെയ്ത്തുകൂലി 21 മുതൽ വിതരണം ചെയ്യും. ഇതിന് 10 കോടി രൂപ അനുവദിച്ചു. ഏഴായിരത്തോളം നെയ്ത്തു തൊഴിലാളികൾക്കാണ് തുക കൈമാറുക. ശേഷിക്കുന്ന തുകയും വരും ദിവസങ്ങളിൽ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ അധ്യയനവർഷം 40 ലക്ഷത്തോളം മീറ്റർ കൈത്തറി യൂണിഫോം സൗജന്യമായി സംസ്ഥാനത്തെ സ്കൂളുകളിൽ വിതരണം ചെയ്തു.

Previous Post Next Post