21 ലക്ഷം വ്യാജ സിം കാർഡുകൾ തിരിച്ചറിഞ്ഞു ; ഉടൻ റദ്ദാക്കും


ന്യൂഡൽഹി :- വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചെടുത്ത 21 ലക്ഷം സിംകാർഡുകൾ തിരിച്ചറിഞ്ഞ് ടെലികോം വകുപ്പ്. ഇതുമായി ബന്ധപ്പെട്ട രേഖകൾ പുനഃപരിശോധിക്കാൻ ടെലികോം സേവനദാതാക്കളോട് ആവശ്യപ്പെട്ടു. വ്യാജമെന്ന് കണ്ടാൽ സിം കാർഡ് ഉടൻ റദ്ദാക്കും. നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി കണ്ടെത്തുന്ന ഹാൻഡ് സെറ്റുകളുടെ പ്രവർത്തനവും റദ്ദാക്കും. ടെലികോം വകുപ്പിന്

കീഴിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡിജിറ്റൽ ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് വ്യാജ രേഖകൾ ഉപയോഗിച്ച് 21 ലക്ഷം സിം കാർഡ് കണ്ടെത്തിയത്. ഇതിൽ ഭൂരിഭാഗവും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നതായും സംശയിക്കുന്നു. അനുവദനീയമായതിൽ കവിഞ്ഞ് സിംകാർഡ് വിതരണം ചെയ്ത കേസുകളും ടെലികോം വകുപ്പിൻ്റെ പരിശോധനയിൽ കണ്ടെത്തി.

Previous Post Next Post