നണിയൂർ നമ്പ്രം, മുല്ലക്കൊടി ഭാഗങ്ങളിൽ സ്ഥാപിച്ച NDA സ്ഥാനാർത്ഥി സി.രഘുനാഥിൻ്റെ പ്രചരണ ബോർഡുകൾ നശിപ്പിച്ച നിലയിൽ


മയ്യിൽ :- മയ്യിൽ മണ്ഡലത്തിൽ മയ്യിൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന നണിയൂർ നമ്പ്രം, മുല്ലക്കൊടി ഭാഗങ്ങളിൽ സ്ഥാപിച്ച NDA സ്ഥാനാർത്ഥി സി.രഘുനാഥിൻ്റെ പ്രചരണ ബോർഡുകൾ ഇന്നലെ രാത്രി വ്യാപകമായി നശിപ്പിച്ച നിലയിൽ. ആ പ്രദേശങ്ങളിൽ സ്ഥാപിച്ച നാലോളം ബോർഡുകളാണ് നശിപ്പിക്കപ്പട്ടത്. രണ്ടെണ്ണം തല്ലി തകർത്തിടുകയും രണ്ടെണ്ണം കെട്ടിയ തണ്ടുകൾ സഹിതം എടുത്തു കൊണ്ടുപോവുകയുമാണ് ചെയ്തത് . 

സി പി എം അനുഭാവികൾ ആണ് ഇത് ചെയ്തത് എന്ന് ദൃക്സാക്ഷികൾ പറയുന്നു . ബി ജെ പി മയ്യിൽ മണ്ഡലം കമ്മറ്റി മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.



Previous Post Next Post