കൊളച്ചേരി :-ഐക്യ ജനാധിപത്യ മുന്നണി കണ്ണൂർ ലോക്സഭ മണ്ഡലം സ്ഥാനാർത്ഥി ശ്രീ. കെ സുധാകരൻ്റെ വിജയത്തിന് വേണ്ടിയുള്ള യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ മാർച്ച് 24 - ന് ഞായറാഴ്ച രാവിലെ 10.30 ന് പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ കോൺഫ്രൻസ് ഹാളിൽ നടക്കും. യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് ചെയർമാൻ കെ.എം ശിവദാസൻ്റെ അദ്ധ്യക്ഷതയിൽ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ : അബ്ദുൽ കരീം ചേലേരി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി മെമ്പറും, തളിപ്പറമ്പ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനറുമായ മുഹമ്മദ് ബ്ലാത്തൂർ പ്രഭാഷണം നടത്തും. യു.ഡി.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം കൺവീനർ ടി. ജനാർദ്ദനൻ, മുസ്ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ തുടങ്ങിയ നേതാക്കൾ സംസാരിക്കും