UDF സ്ഥാനാർത്ഥി ശ്രീ കെ സുധാകരൻ ഇന്ന് കൊളച്ചേരിയിൽ പര്യടനം നടത്തും

 


കൊളച്ചേരി: -കണ്ണൂർ ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ സുധാകരൻ ഇന്ന് ശനിയാഴ്ച്ച രാവിലെ 11 മണി മുതൽ കൊളച്ചേരി ഗ്രാമ പഞ്ചായത്തിലെ ഒന്നാം ഘട്ട പര്യടന ഭാഗമായി  പ്രധാന സ്ഥാപനങ്ങളിലും , പ്രമുഖ വ്യക്തികളേയും സന്ദർശിച്ച് വോട്ടഭ്യർത്ഥന നടത്തും .  കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിലാണ് ആദ്യ പര്യടനം നടത്തുക.  മുല്ലക്കൊടി സഹകരണ ബേങ്ക് , കെ.എസ് ഇ ബി ഓഫീസ് , ലത്തീഫിയ അറബിക് കോളേജ് , പോസ്റ്റ് ഓഫീസ് , കമ്പിൽ ഹൈസ്കൂൾ , വില്ലേജ് ഓഫീസുകൾ , കെ.എൽ ഐ.സി ഹോസ്പിറ്റൽ , മുൻ  അസി ഇലക്ഷൻ കമ്മീഷണറുടെ വസതി, ചേലേരി യു.പി സ്കൂൾ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ എ കെ മാഷിൻ്റെ വസതി , കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്ക് ചേലേരി എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി 12 മണിക്ക് കുറ്റ്യാട്ടൂരിലേക്ക് തിരിക്കുമെന്ന് യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് ചെയർമാൻ കെ.എം. ശിവദാസൻ, കൺവീനർ മൻസൂർ പാമ്പുരുത്തി എന്നിവർ അറിയിച്ചു.

Previous Post Next Post