ദില്ലി :- രാജ്യത്തുനിന്നുള്ള റെഡിമെയ്‌ഡ് വസ്ത്രങ്ങളുടെ കയറ്റുമതിയിൽ 2023-24 സാമ്പത്തിക വർഷത്തിൽ 10.25 ശതമാനത്തിൻ്റെ ഇടിവ്. വാണിജ്യ മന്ത്രാലയത്തിൻ്റെ പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യയിൽ നിന്ന് 1,453.22 കോടി ഡോളറിൻ റെഡിമെയ്‌ഡ് വസ്ത്രങ്ങൾ മാത്രമാണ് കയറ്റുമതി ചെയ്യപ്പെട്ടത്. അതായത്, ഏതാണ്ട് 1.20 ലക്ഷം കോടി രൂപ. 2022-23-ൽ ഇത് 1,619.10 കോടി ഡോളറായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലും മാർച്ചിലും മാത്രമാണ് കയറ്റുമതിയിൽ വർധന ഉണ്ടായിട്ടുള്ളത്. ബാക്കി 10 മാസവും ഇടിവായിരുന്നു.
ആഗോളമാന്ദ്യം, യുക്രൈൻ യുദ്ധത്തെത്തുടർന്ന് പാശ്ചാത്യ വിപണികളിലുണ്ടായ പണപ്പെരുപ്പം എന്നിവ മോശം പ്രകടനത്തിനുള്ള കാരണങ്ങളായി വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു. ഇസ്രയേൽ -ഇറാൻ മേഖലയിൽ ഉടലെടുത്തിരിക്കുന്ന അശാന്തി കാര്യങ്ങൾ കൂടുതൽ വഷ ളാക്കുന്നുണ്ടെന്നും പ്രധാന മേഖലക ളിൽ സമാധാനമുണ്ടാകുമ്പോൾ മാത്രമേ ആഗോളവിപണി ഉയരുകയുള്ളൂവെന്നും തിരുപ്പൂർ എക്സ്പോർട്ടേഴ്‌സ് അസോസി യേഷൻ മുൻ പ്രസിഡൻ്റ് രാജാഷൺമുഖം ചൂണ്ടിക്കാട്ടി.
വസ്ത്രനിർമാണത്തിൽ ചെറുകിട-ഇടത്ത രം സംരംഭങ്ങൾ ആധിപത്യം പുലർത്തുന്ന തിനാൽ, ആഗോള പ്രതിസന്ധിയുടെ ഈ സമയത്ത് അത്തരം യൂണിറ്റുകളുടെ നില നിൽപ്പ് ഉറപ്പാക്കാൻ കേന്ദ്രസർക്കാർ കൂ ടുതൽ സഹായപദ്ധതികൾ ആവിഷ്കരി ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.