വിദേശനാണ്യ വിപണിയിൽ ഡോളറിനെതിരേ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ


കൊച്ചി :- വിദേശനാണ്യ വിപണിയിൽ ഡോളറിനെതിരേ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഒരു ഡോളറിന് 83.53 രൂപയെന്ന നിരക്കിലാണ് ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചത്. പിന്നീട് 83.48 രൂപയിലെത്തി നില മെച്ചപ്പെടുത്തിയെങ്കിലും വീണ്ടും താഴേക്കു പോയി.

ഒടുവിൽ തിങ്കളാഴ്ചത്തെക്കാൾ 14 പൈസയുടെ നഷ്ടവുമായി 83.57 എന്ന നിലയിലാണ് ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. അതായത്, ഒരു ഡോളറിന് 83.57 രൂപ നൽകണം. അമേരിക്കയുടെ ട്രഷറി വരുമാനത്തിലെ കുതിപ്പും പശ്ചിമേഷ്യൻ യുദ്ധഭീതിയും രൂപയ്ക്ക് തിരിച്ചടിയായി. വിദേശ നിക്ഷേപകർ ഓഹരി വിറ്റഴിച്ചതോടെ ഓഹരിവിപണി താഴേക്കു പോയതും രൂപയ്ക്ക് പ്രതികൂലമായി.

Previous Post Next Post