കരിങ്കൽക്കുഴി :- നണിയൂർ ശ്രീ പുതിയ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഏപ്രിൽ 15, 16 ,17 തീയ്യതികളിൽ നടക്കും.
ഏപ്രിൽ 15 തിങ്കളാഴ്ച നാഗ പ്രതിഷ്ഠാദിനം. രാവിലെ 9 മണി മുതൽ വിശേഷാൽ പൂജകൾ. സന്ധ്യയ്ക്ക് ചൊവ്വ വിളക്ക്, തുടർന്ന് കളിയാട്ടം തുടങ്ങൽ ഭഗവതിയുടെ തോറ്റം.
ഏപ്രിൽ 16 ചൊവ്വാഴ്ച സന്ധ്യക്ക് ചൊവ്വ വിളക്ക്, തോറ്റങ്ങൾ രാത്രി 8 മണിക്ക് അന്നദാനം രാത്രി വീരൻ , വീരാളി തെയ്യക്കോലങ്ങൾ.
ഏപ്രിൽ 17 ബുധനാഴ്ച പുലർച്ചെ 5 മണിക്ക് പുതിയ ഭഗവതിയുടെ പുറപ്പാട് തുടർന്ന് ഭദ്രകാളി തെയ്യം.