തിരുവനന്തപുരം :- കേരളത്തിന് ഈ സാമ്പത്തികവർഷം കടമെടുക്കാവുന്നത് 37,500 കോടി രൂപയെന്ന് കേന്ദ്രം. ഇതിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. കിഫ്ബി, ക്ഷേമപെൻഷൻ എന്നിവയ്ക്കായി പിന്നിട്ട സാമ്പത്തികവർഷം എടുത്ത വായ്പ ഇതിൽ കുറയ്ക്കും. കടപരിധി അനുവദിച്ചുകൊണ്ടുള്ള അനുമതി കഴിഞ്ഞദിവസമാണ് സംസ്ഥാനത്തിന് കിട്ടിയത്.
മൊത്തം ആഭ്യന്തര വരുമാനത്തിൻ്റെ മൂന്നുശതമാനം എന്ന കണക്കിലാണ് 37,500 കോടി രൂപ അനുവദിച്ചത്. ഇതിൽ കിഫ്ബിക്കും ക്ഷേമപെൻഷനുമായി എടുത്ത വായ്പയും പി.എഫ് നിക്ഷേപവും ഉൾപ്പെടുത്തി 12,000 കോടിയെങ്കിലും കുറയ്ക്കുമെന്നാണ് കരുതുന്നത്.