കൽപറ്റ :- സിദ്ധാർഥൻ്റെ മരണം അന്വേഷിക്കുന്ന സി.ബി.ഐ സംഘം പൂക്കോട് വെറ്ററിനറി കോളേജിൽ പരിശോധന നടത്തി. കോളേജിലെ റാഗിങ് വിരുദ്ധ സ്ക്വാഡിന്റെ റിപ്പോർട്ടുകൾ, ക്ലാസ് രജിസ്റ്റർ ഉൾപ്പെടെയുള്ള രേഖകളാണ് ഡീനിന്റെ റൂമിലെത്തി അന്വേഷണോദ്യോഗസ്ഥൻ പരിശോധിച്ചത്. റിപ്പോർട്ടുകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കഴിഞ്ഞദിവസം ഹോസ്റ്റൽ, സിദ്ധാർഥൻ ആൾക്കൂട്ട വിചാരണയ്ക്കിരയായ 21-ാം നമ്പർ മുറി, നടുമുറ്റം, വാട്ടർ ടാങ്ക് സ്ഥാപിച്ച കോളേജ് കാമ്പസിനകത്തെ കുന്ന് എന്നിവിടങ്ങളെല്ലാം അന്വേഷണസംഘമെത്തി പരിശോധിച്ചിരുന്നു.