തെരഞ്ഞെടുപ്പ് ; ആദ്യ 6 മണിക്കൂറിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്, ബൂത്തുകളിൽ നീണ്ടനിര


കണ്ണൂർ :- ലോക്സഭാ വോട്ടെടുപ്പിന്റെ ആദ്യ ആറ് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. ഏറ്റവുമൊടുവിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് പോളിംഗ് ശതമാനം 38.01 ശതമാനമാണ്. പലയിടത്തും ബൂത്തുകളിൽ നീണ്ട നിരയുണ്ട്.നഗര മേഖലകളിൽ ഇത്തവണ മികച്ച പോളിംഗ് രാവിലെ രേഖപ്പെടുത്തി. ചാലക്കുടി മണ്ഡലത്തിലാണ് കൂടുതൽ വോട്ടിംഗ് ശതമാനം. പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും താരങ്ങളും രാവിലെ വോട്ട് രേഖപ്പെടുത്താനെത്തി. 

മണ്ഡലം തിരിച്ച് പോളിംഗ് ശതമാനം 

1. തിരുവനന്തപുരം-37.20

2. ആറ്റിങ്ങല്‍-40.16

3. കൊല്ലം-37.38

4. പത്തനംതിട്ട-37.99

5. മാവേലിക്കര-38.19

6. ആലപ്പുഴ-39.90

7. കോട്ടയം-38.25

8. ഇടുക്കി-38.34

9. എറണാകുളം-37.71

10. ചാലക്കുടി-39.77

11. തൃശൂര്‍-38.35

12. പാലക്കാട്-39.71

13. ആലത്തൂര്‍-38.33

14. പൊന്നാനി-33.56

15. മലപ്പുറം-35.82

16. കോഴിക്കോട്-36.87

17. വയനാട്-38.85

18. വടകര-36.25

19. കണ്ണൂര്‍-39.44

20. കാസര്‍ഗോഡ്-38.66

വോട്ടെടുപ്പിന്‍റെ ആദ്യ മണിക്കൂറുകളില്‍ തന്നെ താരങ്ങളും പോളിങ് ബൂത്തുകളിലെത്തി സമ്മതിദാന അവകാശം വിനിയോഗിച്ചു.  മികച്ച രാഷ്ട്രീയ കാലാവസ്ഥയ്ക്കായി വോട്ടു ചെയ്യണമെന്ന് ആസിഫ് അലി ആഹ്വനം ചെയ്തു. മാറ്റത്തിനായി വോട്ടുചെയ്യണമെന്ന് നടി അന്ന രാജന്‍ പ്രതികരിച്ചു. കുടുംബത്തോടെ എത്തിയാണ് അഹാന കൃഷ്ണകുമാര്‍ വോട്ട് ചെയ്തത്. ഹരിശ്രീ അശോകന്‍ എറണാകുളത്തും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ആലപ്പുഴയിലും ശ്രീനിവാസന്‍ കണ്ണൂരിലും സത്യന്‍ അന്തിക്കാട് തൃശ്ശൂരിലും ഷാജി കൈലാസും കുടുംബവും തിരുവനന്തപുരത്തും ജോയ് മാത്യു കോഴിക്കോടും വോട്ട് രേഖപ്പെടുത്തി. 

കളളവോട്ടും പോളിങ് ക്രമക്കേടുകളും തടയാൻ എല്ലാ ബൂത്തുകളിലും ലൈവ് വെബ് കാസ്റ്റിങ് ഉളളത് കണ്ണൂരിലാണ്. രാജ്യത്ത് തന്നെ ഏറ്റവും വിപുലമായ സംവിധാനമാണിത്. ബൂത്തുകളിൽ സ്ഥാപിച്ചിരിക്കുന്ന ഫോർ ജി ക്യാമറകളിലൂടെയുളള ദൃശ്യങ്ങൾ കളക്ടറേറ്റിൽ നിരീക്ഷിക്കുകയാണ്.  

Previous Post Next Post