കടമ്പേരി :- തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് നയിക്കുന്ന ഇലക്ഷൻ ഡ്രൈവ് ഏപ്രിൽ 18,19 തീയതികളിൽ നടക്കും. ഇന്ന് ഏപ്രിൽ 18 വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് കടമ്പേരിയിൽ വെച്ച് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് അഡ്വ: അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യും.ജില്ലാ മുസ്ലിം ലീഗ് നേതാക്കളും, മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളും, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ഒ.പി ഇബ്രാഹിം കുട്ടി, ജനറൽ സെക്രട്ടറി കോടിപ്പോയിൽ മുസ്തഫ എന്നിവർ നേതൃത്വം നൽകും.
ഇന്ന് വൈകുന്നേരം 3 മണിക്ക് കടമ്പൂർ - ആന്തൂർ, 4 മണിക്ക് ചൂളിയാട് - മലപ്പട്ടം, 5 മണിക്ക് നിരത്തു പാലം - മയ്യിൽ, 6 മണിക്ക് തണ്ടപ്പുറം - കുറ്റ്യാട്ടൂർ, 7 മണിക്ക് ചേലേരി - കൊളച്ചേരി എന്നിവിടങ്ങളിൽ പര്യടനം നടത്തും.
നാളെ ഏപ്രിൽ 19 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് തളിപ്പറമ്പ് ഏഴാംമയിലിൽ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ. ടി സഹദുള്ള ഉദ്ഘാടനം ചെയ്യും. 4 മണിക്ക് പൊയിൽ - പരിയാരം, 5 മണിക്ക് ചപ്പാരപ്പടവ്, 6 മണിക്ക് പൊക്കുണ്ട് - കുറുമാത്തൂർ എന്നിവിടങ്ങളിലും പര്യടനം നടത്തും.