കൊച്ചി :- ഹോങ് കോങ്ങിലേക്കും സിങ്കപ്പൂരിലേക്കും കയറ്റുമതി ചെയ്ത ഇന്ത്യൻ കറിമസാലകൾ തിരിച്ചുവിളിച്ചതിനു പിന്നാലെ നടപടിയുമായി സ്പൈസസ് ബോർഡ്. കറിമസാലകളിൽ എഥിലീൻ ഓക്സൈഡിൻ്റെ (ഇ.ടി.ഒ.) സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഈ രാജ്യങ്ങൾ എവറസ്റ്റ്, എം.ഡി.എച്ച് ബ്രാൻഡുകളുടെ കറിപ്പൊടികൾക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങുകയാണ്.
ഇന്ത്യയിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിക്ക് മേൽനോട്ടം വഹിക്കുന്ന റെഗുലേറ്ററി അതോറിറ്റിയാണ് സ്പൈസസ് ബോർഡ്. സുഗന്ധവ്യഞ്ജനങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ നടപടിയും ബോർഡ് സ്വീകരിച്ചിട്ടുണ്ട്. പ്രശ്നത്തിൻ്റെ കാരണം കണ്ടെത്തുന്നതിനും നടപടികൾ നിർദേശിക്കുന്നതിനുമായി കയറ്റുമതിക്കാരുമായും ബോർഡ് ബന്ധപ്പെട്ടിട്ടുണ്ട്.