പാനൂർ :- നിയന്ത്രണം വിട്ട സ്കൂട്ടർ റോഡിലെ സുരക്ഷാ ഭിത്തിയിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ വിദ്യാർഥി മരണപ്പെട്ടു. ചൊക്ലി നിടുമ്പ്രം ചാത്തുപ്പീടികയ്ക്കു സമീപം വലിയ ഇടയിൽ താഴെ കുനിയിൽ കെ.പി അഭിജി lത്ത് (19) ആണ് മരിച്ചത്.
സഹയാത്രികരായ നിടുമ്പ്രം കേളോത്ത് അഭിനന്ദ് (19), നമ്പ്രഞ്ചേരി താഴെ കുനിയിൽ റിതുൽ (19) എന്നിവർക്കും പരുക്കേറ്റു. രണ്ടു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച അഭിജിത്ത് തലശ്ശേരി ക്രൈസ്റ്റ് പാരലൽ കോളജ് രണ്ടാം വർഷ ബികോം വിദ്യാർഥിയാണ്. ശനിയാഴ്ച രാത്രിയായിരുന്നു അപകടം.
മുഴപ്പിലങ്ങാട് ബീച്ചിൽ സുഹൃത്തുക്കളോടൊപ്പം പോയതായിരുന്നു. ഗണേഷ് ബാബുവിന്റെയും അജിതയുടെയും മകനാണ്. സഹോദരൻ അജയ്.