എളയാവൂർ :- വീട്ടുപറമ്പിലെ മരം മുറിച്ചു മാറ്റവേ മരം ദേഹത്തു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. വാരത്തെ ഓട്ടോ ടാക്സി ഡ്രൈവർ എം.ജയാനന്ദനാണ് (59) മരിച്ചത്. എളയാവൂരിൽ പുതിയ വീടിൻ്റെ നിർമാണ പ്രവൃത്തിക്കിടെ മരം വെട്ടി മാറ്റുമ്പോൾ ദേഹത്ത് വീഴുകയായിരുന്നു. തുടർന്ന് ഒരാഴ്ചയായി മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പരേതരായ വി.എ കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും എം.കാർത്യായനി അമ്മയുടെയും മകനാണ്. ഭാര്യ : രാജശ്രീ. മകൾ : ശ്രീജയ. സഹോദരങ്ങൾ : ശ്രീനിവാസൻ, സത്യഭാമ, വനജാക്ഷൻ, സാവിത്രി.