തിരുവനന്തപുരം :- കൊടുംചൂട് കുരുമുളക് ഉൾപ്പെടെയുള്ള കൃഷിയെയും ബാധിക്കുകയാണ്. ഉത്പാദനം കുറഞ്ഞതോടെ കുരുമുളക് വില ഉയർന്നു. കഴിഞ്ഞ 10 ദിവസത്തിനിടയിൽ കിലോഗ്രാമിന് 16 രൂപയാണ് കൂടിയത്. അൺ ഗാർബിൾഡ് കുരുമുളകിന് കിലോഗ്രാമിന് 568 രൂപയാണ് തിങ്കളാഴ്ചത്തെ വില.
ഗാർബിൾഡിന് വില 588 രൂപയായി ഉയർന്നു. രാജ്യത്ത് കുരുമുളക് ഉപഭോഗം വൻ തോതിൽ വർധിക്കുകയാണ്. ജനങ്ങളുടെ ആഹാര രീതിയിലുണ്ടായ മാറ്റമാണിതിനു കാരണം. പുതുതലമുറ ഭക്ഷ്യവിഭവങ്ങളിൽ കുരുമുളക് പ്രധാന ഘടകമായി മാറുന്നുണ്ട്. മുൻപില്ലാത്ത മാറ്റമാണിത്.