പാഠപുസ്തകങ്ങൾ എല്ലാ വർഷവും നവീകരിക്കണമെന്ന് NCERT ക്ക് നിർദേശം


ന്യൂഡൽഹി :- പാഠപുസ്തകങ്ങൾ വാർഷികാടിസ്ഥാനത്തിൽ നവീകരിക്കണമെന്ന് എൻ.സി.ഇ.ആർ.ടി യോട് കേന്ദ്രവിദ്യാഭ്യാസമന്ത്രാലയം. നിലവിൽ പാഠപുസ്തകങ്ങളിൽ ആനുകാലികമായ മാറ്റങ്ങൾ വരുത്തുന്നതിന് ചുമതലയുണ്ടെങ്കിലും ഇനിമുതൽ എല്ലാ വർഷവും പുസ്തകങ്ങൾ നവീകരിക്കണമെന്നാണ് നിർദേശം. എല്ലാ അധ്യയനവർഷത്തിനും മുൻപ് ടെക്സ്റ്റ് ബുക്ക് റിവ്യൂ നടപ്പാക്കി പാഠപുസ്തകങ്ങൾ പൂർണമായും കാലാനുസൃതമാക്കണമെന്നും ഒരിക്കൽ അച്ചടിച്ച പുസ്തകങ്ങൾ അതേപടി അടുത്തവർഷവും അച്ചടിക്കുന്നത് ഒഴിവാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

ശാസ്ത്ര സാങ്കേതിക മേഖലകളിൽ അനുദിനം പുതിയ മാറ്റങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ പാഠപുസ്തകങ്ങൾത് അനിവാര്യമാണെന്നും കേന്ദ്രം വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ പുതിയ പാഠ്യപദ്ധതി പ്രകാരം തയ്യാറാക്കിയിട്ടുള്ള പുസ്തകങ്ങൾ 2026-ൽ ലഭ്യമാക്കും. പുതിയ പാഠ്യപദ്ധതി ചട്ടക്കൂടിനനുസൃതമായി എല്ലാ ക്ലാസുകൾക്കും എല്ലാ പാഠപുസ്തകങ്ങളും തയ്യാറാക്കാൻ കുറഞ്ഞത് രണ്ടുവർഷമെങ്കിലും ആവശ്യമാണെന്നും കേന്ദ്രം വ്യക്തമാക്കി.

Previous Post Next Post