കണ്ണൂരിൽ നിന്ന് നാളെ മുതൽ കൂടുതൽ വിമാനസർവ്വീസുകൾ


മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിൽനിന്ന് മേയ് ഒന്നുമുതൽ കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ തുടങ്ങും. റാസൽഖൈമയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസ് ഒന്നിന് തുടങ്ങും. ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. വൈകീട്ട് 6.15-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 8.45-ന് റാസൽ ഖൈമയിലെത്തും. തിരികെ പ്രാദേശികസമയം 9.45-ന് പുറപ്പെ ട്ട് പുലർച്ചെ 3.10-ന് കണ്ണൂരിലെത്തും. റാസൽഖൈമയിലേക്ക് പുതിയ ബോയിങ് 737 മാക്സ് വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുക.

ദമാമിലേക്ക് എയർ ഇന്ത്യ എക്സ്‌പ്രസ്‌ സർവീസ് രണ്ടിന് തുടങ്ങും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് സർവീസുകൾ. പുലർച്ചെ 5.15-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 7.30-ന് ദമാമിലെത്തും. തിരികെ പ്രാദേശികസമ യം 8.30-ന് പുറപ്പെട്ട് വൈകീട്ട് 3.45-ന് കണ്ണൂരിലെത്തും. അബുദാബിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ അധിക സർവീസ് രണ്ടുമുതലാണ് തുടങ്ങുന്നത്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് സർവീസുകൾ. മസ്‌കറ്റിലേക്കും ഞായർ, ബുധൻ ദിവസങ്ങളിൽ - അധിക സർവീസുകളുണ്ടാകും. മേയ് ഒന്നു മുതലാണ് മസ്‌കറ്റിലേക്ക് അധിക സർവീസുകൾ തുടങ്ങുക. ഇൻഡിഗോ മേയ് - 18 മുതൽ അബുദാബിയിലേക്ക്  പ്രതിദിന സർവീസ് തുടങ്ങും. കണ്ണൂരിൽ നിന്ന് രാത്രി 12.40-ന് . പുറപ്പെട്ട് 2.35-ന് അബുദാബിയിലെത്തും. തിരികെ 3.45-ന് പുറപ്പെട്ട് രാവിലെ 8.40-ന് കണ്ണൂരിലെത്തും. കണ്ണൂരിൽനിന്ന് ദോഹയിലേക്കും ഇൻഡിഗോയ്ക്ക് സർവീസുണ്ട്.

കണ്ണൂർ വിമാനത്താവള കമ്പനിയായ കിയാലും എയർ ഇന്ത്യ എക്സ്പ്രസും തമ്മിൽ ഒപ്പുവെച്ച കരാർപ്രകാരമാണ് വേനൽക്കാല ഷെഡ്യൂളിൽ സർവീസുകൾ വർധിപ്പിക്കുന്നത്. ഇതോടെ കണ്ണൂരിൽ നിന്ന് ആഴ്ചയിൽ 206 സർവീസുകളാകും. പ്രതിദിനം ശരാശരി - 30 സർവീസുകൾ നടക്കും. കണ്ണൂരിൽ നിന്ന് ഷാർജ, ദോഹ എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ 24 സർവീസുകളുണ്ടാകും. ആഭ്യന്തര സെക്ടറിൽ കണ്ണൂരിനും ബെംഗളൂരുവിനും ഇടയിൽ പ്രതിവാരം 42 സർവീസുകൾ ഉണ്ടാകും.


Previous Post Next Post