അദ്ധ്യാപികയും, അവതാരികയുമായ ബിന്ദു സജിത്ത് നിര്യാതയായി

കണ്ണൂർ :- അദ്ധ്യാപികയും, അവതാരികയുമായ ബിന്ദു സജിത്ത് ( 52) നിര്യാതയായി. സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറ സാന്നിധ്യവും, എ.സി.വി, ന്യൂസ്റീഡറും, കണ്ണൂർ കോളേജ് ഓഫ്കോമേഴ്സ് അധ്യാപികയുമാണ്.കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. 

മൃതദേഹം വ്യാഴാഴ്‌ച രാവിലെ 8ന് ചിറക്കൽ രാജാസ് ഹൈസ്കൂളിന് സമീപത്തെ വീട്ടിൽ പൊതുദർശനത്തിന് വെക്കും തുടർന്ന് 10ന് പയ്യാമ്പലത്ത് സംസ്‌കാരം നടക്കും.

മധുരമായ സംസാര രീതിയിൽ സ്റ്റേജ്ആങ്കറായും, ഗായികയായും ജനമനസ്സുകളിൽ ഇടം നേടിയ നല്ല ഒരുകലാകാരിയായിരുന്നു ബിന്ദു ടീച്ചർ. നിര്യാണത്തിൽ പാരലൽകോളേജ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.





Previous Post Next Post