യുവ വോട്ടർമാർക്ക് മോദിയിൽ വിശ്വസം; സി രഘുനാഥ്

 


കണ്ണൂർ:-വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല കണ്ണൂരിൻ്റെ വികസനത്തിന് ഇടതു-വലതു മുന്നണികൾ ഒന്നും തന്നെ നടത്തിയിട്ടില്ലെന്ന് ജനം തിരിച്ചറിഞ്ഞതും യുവവോട്ടർമാർ മോദിയിൽ വിശ്വാസമർപ്പിച്ചതും അനു കൂലഘടകമാണ്. ഇരു മുന്നണികളും ഒരേ നാണയത്തിൻ്റെ രണ്ടു വശങ്ങളാണെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെട്ടു കഴിഞ്ഞു.

പാർലമെൻ്റിലേക്ക് പോകാത്തതും പോയാൽ തന്നെ സംസാരിക്കുകയും ചെയ്യാത്ത, അനുവദിച്ച ഫണ്ട് പോലും വിനിയോഗിക്കാതെ ലാപ്‌സാക്കിയ എംപിയെയും ബോംബ് രാഷ്ട്രീയത്തിന്റെ വക്താക്കളെയും ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു.

അവർ വികസനത്തിനും മാറ്റത്തിനുമാണ് ആഗ്രഹിക്കുന്നത്. ഇടതു-വലതുമുന്നണി പ്രതിനിധികൾ മാറി മാറി പാർലമെന്റിലെത്തിയി ട്ടും കാർഷിക മേഖല, വന്യമൃഗശല്യം എന്നിവയ് ക്ക് പരിഹാരം കാണാൻ നടപടികളെടുത്തില്ലെനത് മലയോര കർഷകരും മനസിലാക്കിയിട്ടുണ്ട്. മലയോര കർഷകകരുടെ മനസും എൻഡിഎയ്ക്ക് ഒപ്പമുണ്ടെന്നത് ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്.

Previous Post Next Post