കണ്ണൂർ:-യുഡിഎഫ് പക്ഷത്തുള്ള ആളുകളുടെ മനോഭാവം എൽഡിഎഫ് അനുകൂലമായി മാറുന്നതായി കാണാൻ കഴിഞ്ഞിട്ടുണ്ട്. ഒരു മുന്നണിയെ പോലും ഒന്നിച്ച് നിർത്താൻ കോൺഗ്രസിന് സാധിക്കുന്നില്ല. എല്ലാം കൊണ്ടും കണ്ണൂരിൽ വിജയിക്കാൻ സാധ്യതയാണുള്ളത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഒന്നേകാൽ ലക്ഷത്തിൻ്റെ ഭൂരിപക്ഷം എൽഡിഎഫിന് ലഭിച്ചിട്ടുണ്ട്. കേന്ദ്രം വിലക്കയറ്റം ഉയർത്തുമ്പോൾ കേരളം വിലക്കയറ്റം ഒഴിവാക്കാനുള്ള നയങ്ങളുടെ കാര്യത്തിൽ കോൺഗ്രസിനെ ബിജെപിയുടെ അതേ രീതിയിലാണ് കാണുന്നത്. ബിജെപിക്കൊപ്പം മതനിരപേക്ഷതയുടെ കാര്യത്തിൽ കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ല. ഇടതുപക്ഷത്തിൻ്റെ വികസന കാഴ്ചപ്പാട്
കേരളം നടപ്പാക്കി തെളിയിച്ചു കഴിഞ്ഞു. എംപി ഫണ്ട് ഏറ്റവും കുറവ് ചെലവഴിച്ചത് കണ്ണൂരിലാണ്. എംപിയെന്ന നിലയിൽ ലോക്സഭയിൽ ഏറ്റവും കുറഞ്ഞ ഹാജരുള്ളയാളാണ് ഇവിടെ മത്സരിക്കുന്നത്. 2020 തദ്ദേശ തെരഞ്ഞെടുപ്പിലും 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിലും എൽഡിഎഫിന് വൻ ഭൂരിപക്ഷമാണ് ലഭിച്ചത്.