കണ്ണപുരത്ത് നാഷണൽ പെർമിറ്റ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു


കണ്ണപുരം :- കണ്ണപുരത്ത് നാഷണൽ പെർമിറ്റ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. കാസർഗോഡ് കുമ്പള സ്വദേശി മുഹമ്മദ് അബ്‌ദുള്ളയുടെ മകൻ അബൂബക്കർ സിദ്ധിഖ് (24) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 8.15 ഓടെ കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്.  

കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയും കണ്ണപുരം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു അപകടസ്ഥലത്ത് വെച്ചു തന്നെ അബൂബക്കർ സിദ്ധിഖ് മരണപ്പെട്ടു. ഒപ്പമുണ്ടായിരുന്ന മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് അൻസാറിനെ ഗുരുതരാവസ്ഥയിൽ
കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 

Previous Post Next Post